കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന് സമീപത്ത് പ്ലാസ്റ്റിക് കത്തിക്കുന്നത് ദുരിതമാകുന്നു. ദിവസേന ആയിരക്കണക്കിനാളുകള്‍ യാത്ര ചെയ്യുന്ന കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നത്. വിഷപ്പുക ശ്വസിച്ചു വേണം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരിക്കാന്‍. ആമയിഴഞ്ചന്‍ തോടിലെ വിഷയത്തില്‍ മാലിന്യം വലിച്ചെറിയുന്നത് കൊലപാതകത്തിന് തുല്യമാണെന്ന് കോടതി തന്നെ നിരീക്ഷിച്ചിരുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.