കാസര്‍കോട്: പെരിയ സൗഹൃദ വേദിയുടെ രാമന്‍ നിടുവോട്ട് മെമ്മോറിയല്‍ യുവ ജൈവ കര്‍ഷക അവാര്‍ഡിനു പെരിയ കരോടി വീട്ടില്‍ എന്‍. രതീഷ് അര്‍ഹനായി. ജൈവ കൃഷിയേയും വളര്‍ന്നു വരുന്ന യുവ കര്‍ഷകരേയും പ്രോല്‍സാഹിപ്പിക്കുന്നതിന് 2016ലാണ് പെരിയ സൗഹൃദ വേദി അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. പത്തായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ് എന്ന് പെരിയ സൗഹൃദ വേദി പ്രസിഡണ്ട് ഹരീഷ് മേപ്പാട്, സെക്രട്ടറി ഹരീഷ് പെരിയ, ട്രഷറര്‍ അഖിലേഷ് എം എന്നിവര്‍ അറിയിച്ചു.
ആഗസ്റ്റ് 15 നു രാവിലെ പതിനൊന്നിനു പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്യും. പുല്ലൂര്‍-പെരിയ കൃഷി ഓഫീസര്‍ ജയപ്രകാശ്. കെ. ഉപഹാര സമര്‍പ്പണം നടത്തും. സൗഹൃദ വേദി മുന്‍ പ്രസിഡണ്ട് ജയകുമാര്‍ പെരിയ ആദ്ധ്യക്ഷം വഹിക്കും.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാര്‍ത്ത്യായനി കൃഷ്ണന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേര്‍സന്മാരായ സുമ കുഞ്ഞികൃഷ്ണന്‍, ഷാഹിദ റഷീദ്, പഞ്ചായത്ത് അംഗങ്ങളായ രാമകൃഷ്ണന്‍ നായര്‍, ടി.വി. അശോകന്‍, അംബിക കൃഷ്ണന്‍, രതീഷ് രാഘവന്‍, ലത രാഘവന്‍, സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍, പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ് കെ.വി. വിശ്വംഭരന്‍, ഹെഡ്മിസ്ട്രസ്സ് സുമതി. പി., ടി.വി. സുരേഷ് കുമാര്‍, സി.തമ്പാന്‍ നായര്‍ സംസാരിക്കും.
ചടങ്ങില്‍ പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെ കാഷ് അവാര്‍ഡ് നല്‍കി അനുമോദിക്കും.