കാസര്‍കോട്: സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ദേളിയിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ റസാഖിന്റെ മകന്‍ ദേളി-അരമങ്ങാനം റോഡിലെ ആര്‍.എസ് അഹമ്മദ് റംസാന്‍(19) ആണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് ചട്ടഞ്ചാല്‍-ദേളി റോഡില്‍ ശിവപുരം റോഡ് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. മാതാവ്: സെബിദ (ദേളി, സഅദിയ്യ സ്‌കൂള്‍ ജീവനക്കാരി). സഹോദരി: റുമാന. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.