കാസര്‍കോട്: കാഞ്ഞങ്ങാട്-കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന പല ബസ്സുകളും നീലേശ്വരം ബസ്സ്റ്റാന്റില്‍ കയറുന്നില്ലെന്നും അത്തരം ബസ്സുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഹൊസ്ദുര്‍ഗ് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റില്‍ നിന്നും മലിനജലം റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് ഒഴുകുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ആധ്യക്ഷം വഹിച്ചു. താലൂക്ക് തഹസില്‍ദാര്‍ എം. മായ, പി. കുഞ്ഞിക്കൃഷ്ണന്‍, ഖാലിദ് കൊളവയല്‍, രാജമോഹന്‍, ബി കെ മുഹമ്മദ് കുഞ്ഞി വി ഗോപി, യു.കെ ജയപ്രകാശ്, രാജു കൊയ്യന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി.പി അടിയോടി സംസാരിച്ചു.