കാസര്‍കോട്: മൊഗ്രാലില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ക്രമിനല്‍ കേസുകളിലെ പ്രതികളെ കുമ്പള പൊലീസ് അറസ്റ്റുചെയ്തു. ഷിറിയ കോട്ട ഹൗസിലെ ലത്തീഫ് എന്ന കളിത്തോക്ക് ലത്തീഫ്(28), ഉപ്പളയിലെ അബ്ദുല്‍ റൗഫ്(39) എന്നിവരെയാണ് കുമ്പള എസ്‌ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് മുന്‍കരുതലായി അറസ്റ്റുചെയ്തത്. ശനിയാഴ്ച അര്‍ധ രാത്രി 12 മണിയോടെ ഇരുവരെയും മൊഗ്രാല്‍ വച്ചാണ് പൊലീസ് കണ്ടെത്തിയത്. മൊഗ്രാല്‍ പുത്തൂരിലെ യുവാവിനെ തട്ടിക്കൊണ്ടുപോയി രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ട കേസിലെ പ്രതിയാണ് ലത്തീഫ്. കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.