ഭാര്യയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എത്തുന്നവര്‍ പുഷ്പ ചക്രങ്ങളോ പുഷ്പങ്ങളോ അര്‍പ്പിക്കാതിരിക്കണമെന്ന് കെ വി തോമസ്; അഭ്യർത്ഥന വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 

 

തന്റെ ഭാര്യ ഷേര്‍ളി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എത്തുന്നവര്‍ പുഷ്പ ചക്രങ്ങളോ പുഷ്പങ്ങളോ അര്‍പ്പിക്കാതിരിക്കണമെന്ന് കെ വി തോമസ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എന്റെയും കുടുംബത്തിന്റെയും അഭ്യര്‍ത്ഥനയാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (75) വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച രാത്രി അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ബുധനാഴ്ച രാവിലെ തോപ്പുംപടിയിലെ വീട്ടില്‍ എത്തിക്കും. രാവിലെ 7 മണി മുതല്‍ 2 മണി വരെ കൊച്ചുപള്ളി റോഡിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 3 മണിക്ക് കുമ്പളങ്ങി സെയ്ന്റ് പീറ്റേഴ്‌സ് പള്ളിയിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കും മരണാനന്തര ശുശ്രുഷകള്‍ക്കും ശേഷം കുടുംബ കല്ലറയില്‍ സംസ്‌കരിക്കും

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസർകോട് ജില്ലാആ സ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നുപ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

You cannot copy content of this page