കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനു ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി, തഴവ, കുറ്റിപ്പുറം സ്വദേശി നൗഷാദി(44)നെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തത്. പത്തുവയസ്സുള്ള പെണ്‍കുട്ടിയാണ് അതിക്രമത്തിനു ഇരയായത്. പിന്തുടര്‍ന്നു വീട്ടിലെത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടി വീട്ടിനകത്ത് കയറി വാതിലടച്ചതിനാല്‍ അതിക്രമത്തില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി സ്‌കൂളിലെത്തി അധ്യാപികയോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിഞ്ഞതും കേസെടുത്തതും. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റു ചെയ്തു.