ബംഗളൂരു: ആവശ്യപ്പെട്ട പണം നല്‍കാന്‍ വിസമ്മതിച്ച മാതാവിനെ മകന്‍ കൊലപ്പെടുത്തി. മഹാദേവി ഗുരപ്പെ തോലിഗിയാണ് കൊല്ലപ്പെട്ടത്. മകന്‍ എരപ്പ ഗുരെപ്പ തോലിഗ(24)യെ ദോദ് വാഡ പൊലീസ് അറസ്റ്റുചെയ്തു. ബൈലഹോംഗില താലൂക്കിലെ ഉദിക്കേരിയിലായിരുന്നു സംഭവം. 300 രൂപയുടെ പേരിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.







