കണ്ണൂര്‍: രണ്ടു ബാഗുകളിലാക്കി കടത്തിക്കൊണ്ടു വന്ന പത്തു കിലോ കഞ്ചാവുമായി അഞ്ചു യുവാക്കള്‍ അറസ്റ്റില്‍. പരിയാരം, അലക്യം പാലം തമ്പില്ലന്‍ ഹൗസില്‍ കാര്‍ലോസ് കുര്യാക്കോസ് (25), ചെറുതാഴത്തെ പൊന്നാര വീട്ടില്‍ കെ.വി അഭിജിത്ത് (24), എമ്പേറ്റ് കല്ലുവെട്ടാംകുഴിയില്‍ ഹൗസില്‍ കെ . ഷിബിന്‍ (25), ശ്രീസ്ഥയിലെ കോയിലേരിയന്‍ ഹൗസില്‍ കെ. ഷിജിന്‍ദാസ്(28), വിളയാങ്കോട്ടെ റോബിന്‍ റോഡസ് (22) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍, റൂറല്‍ പൊലീസ് മേധാവി എം. ഹേമലതയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡും പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷ് കുമാര്‍, എസ്.ഐ. എന്‍.പി രാഘവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. കണ്ണൂര്‍ ജില്ലയിലെ പ്രധാന കഞ്ചാവ് വില്‍പ്പനക്കാരാണ് പരിയാരത്ത് പിടിയിലായതെന്നു പൊലീസ് പറഞ്ഞു.
