കാസര്‍കോട്: കേരള ഫോക്ക് ലോര്‍ അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവും ആരോഗ്യ വകുപ്പിലെ ജീവനക്കാരിയുമായിരുന്ന ഉദിനൂര്‍ തെക്കുപുറം സ്വദേശിനി കെ.പി ലക്ഷ്മി അമ്മ (91) അന്തരിച്ചു. പാട്ടിനെ ഏറെ സനേഹിച്ച ഒരു കലാകാരിയായിരുന്നു ലക്ഷ്മിയമ്മ. കിടപ്പിലായിട്ടും ഒരുവരിയെങ്കിലും പാടാതെ ഉറങ്ങാറില്ലായിരുന്നു. നാലുവര്‍ഷം മുമ്പ് മെഡിക്കല്‍ ഓഫീസര്‍ അടങ്ങിയ പാലിയേറ്റീവ് ടീം ലക്ഷ്മിയമ്മയുടേ വീട് സന്ദര്‍ശിച്ചപ്പോള്‍ പാടിയ പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അങ്ങനെയാണ് ലക്ഷ്മിയമ്മ വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. ‘കുടജാദ്രിയില്‍ കുടികൊള്ളും ഭഗവതീ..’, എന്ന സിനിമാ ഗാനം പലവേദികളിലും ഇവര്‍ പാടി കയ്യടി വാങ്ങിയിരുന്നു. ശാസ്ത്രീയമായി ഒന്നും പഠിച്ചില്ലെങ്കിലും ആ സ്വര മാധുരിമ വാര്‍ധക്യത്തിന്റെ അവശതയിലും നഷ്ടപ്പെട്ടിരുന്നില്ല. നാടോടി ഭാവനയുടേയും ആലാപന ഭേദത്തിന്റെയും മികച്ച ശബ്ദ സാക്ഷ്യമായ കണ്ണേറു പാട്ട് രംഗത്തെ അവസാന കണ്ണികളില്‍ ഒരാളാണ് ലക്ഷ്മിയമ്മ. മികച്ച തോറ്റം പാട്ട് കലാകാരിയായ ലക്ഷ്മിയമ്മ കുരുത്തോലച്ചമയം ഒരുക്കുന്നതിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ഈ മികവിന് 2018 ല്‍ സംസ്ഥാന ഫോക് ലോര്‍ അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് വരെ തേടിയെത്തിയിരുന്നു. പ്രസവമെടുക്കാന്‍ ഒരു ഗൈനോക്കോളജിസ്റ്റും, ഇല്ലാത്ത കാലത്ത് ഡോക്ടറെ വെല്ലുന്ന മറ്റൊരു വയറ്റാട്ടി വേറെയുണ്ടായിരുന്നില്ല. മൂന്നുവര്‍ഷം സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു. മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണക്ക് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം 3 മണിക്ക് ഉദിനൂര്‍ വാതക ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.
പ്രശസ്ത തെയ്യം കലാകാരന്‍ ഉദിനൂര്‍ കൃഷ്ണന്‍ പണിക്കരുടെ ഭാര്യയാണ്. മക്കള്‍: എം കുഞ്ഞികൃഷ്ണന്‍ , എം പുഷ്പവല്ലി, എം രാജന്‍ പണിക്കര്‍, എം സതി. മരുമക്കള്‍: എം കൃഷ്ണന്‍. ഹേമലത പി, ഡോ.എം പി കൃഷ്ണന്‍, പരേതയായ പ്രേമദത്ത. സഹോദരങ്ങള്‍: ചീയ്യയ് കുട്ടി (വെങ്ങര), സുഭദ്ര (ചെറൂച്ചേരി), കുഞ്ഞിരാമന്‍(തലായ്, കുഞ്ഞിമംഗലം), ശ്യാമള, (പറശ്ശിനിക്കടവ്), പരേതനായ കൃഷ്ണന്‍ പണിക്കര്‍, ചന്തു മാസ്റ്റര്‍, നാണി, പാറു.