ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു തലസ്ഥാനത്തു തടിച്ചു കൂടിയ ആയിരക്കണക്കിനു പ്രതിഷേധക്കാരും ഭരണകക്ഷിയായ ആവാമി ലീഗ്- ഛത്രലീഗ്- ജൂബോ ലീഗ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തുവെന്നു ധാക്ക ട്രിബ്യൂണല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി ഹസീന രാജിവയ്ക്കുകയും വിചാരണ നേരിടുകയും ചെയ്യണമെന്നും അതുവരെ രാജ്യവ്യാപകമായി ആസൂത്രിത നിയമ ലംഘനം തുടരുമെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ മുന്നറിയിച്ചു.
