കണ്ണൂര്‍: കണ്ണൂര്‍ രാഷ്ട്രീയത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്ന എം.വി രാഘവന്റെ മകന്‍ എം.വി നികേഷ് കുമാറിനെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായി തെരെഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. നികേഷ് കുമാര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുമെന്ന് നേരത്തെ തന്നെ പ്രചരണമുണ്ട്. ഈ പ്രചരണങ്ങളെയെല്ലാം ശരി വച്ചു കൊണ്ടാണ് ജില്ലാ കമ്മിറ്റിയിലെടുക്കാനുള്ള തീരുമാനം പുറത്തുവന്നത്.
പാര്‍ട്ടി നേതൃത്വത്തില്‍ എത്തുന്നതിനു മുന്നോടിയായി നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയിരുന്നു. നികേഷിനെ കൂടെ കൂട്ടുന്നതോടെ കണ്ണൂരില്‍ നിന്നു പുതിയ നേതാവിനെ ഉയര്‍ത്തി കൊണ്ടു വരികയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുക എം.വി നികേഷ് ആയിരിക്കുമെന്ന ചര്‍ച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സജീവമായിട്ടുണ്ട്.
