Youth arrested with ganja at berikka
കാസർകോട്: ഉപ്പള ബേരിക്കയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ മെത്താഫിറ്റാമിനും കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. ഉപ്പള ഹിദായത്ത് നഗറിൽ താമസിക്കുന്ന അബ്ദുൾ ലത്തീഫ്(42) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ ഉപ്പളയിൽ റെയ്ഡിന് എത്തിയത്. യുവാവിന്റെ കൈവശം 1.496 ഗ്രാം മെത്താഫിറ്റാമിനും 21ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രിവന്റീവ് ഓഫിസർമാരായ കെ വി മനാസ് പ്രിവന്റീവ് ഓഫിസർ ഗ്രേഡ് രമേശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം എം അഖിലേഷ്, ജിതിൻ, വനിത സിവിൽ എക്സൈസ് ഓഫിസർ സജിന, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ പ്രവീൺകുമാർ എന്നിവരും ഉണ്ടായിരുന്നു.







