മച്ചമ്പാടിയിലെ പ്രവാസിയുടെ വീട്ടിൽ നിന്നു 9 ലക്ഷം രൂപയും 9 പവൻ സ്വർണ്ണാഭരണങ്ങളും കവർന്ന കേസ്; മംഗളൂരു സ്വദേശിയായ യുവാവ് അറസ്റ്റിൽ

 

കാസർകോട്: മച്ചമ്പാടിയിലെ പ്രവാസിയുടെ വീട്ടിൽ നിന്നു 9 ലക്ഷം രൂപയും 9 പവൻ സ്വർണ്ണാഭരണങ്ങളും റാഡോ വാച്ചും രേഖകളും ലോക്കറോടെ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മംഗളൂരു ഉളിബെട്ടു അകോടി മസിലെ അർപ്പയെന്ന മുഹമ്മദ് അർഫാസിനെ (19)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു. വിശദമായ അന്വേഷണത്തിനു കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നു പൊലീസ് പറഞ്ഞു. മച്ചമ്പാടി സി.എ. നഗറിലെ ഇബ്രാഹിം ഖലീലും കുടുംബവും വിദേശത്തായിരുന്നപ്പോഴായിരുന്നു കവർച്ച. വീടിന്റെ ഒന്നാം നിലയിലെ കിടപ്പു മുറിയിൽ കടന്ന ആർപ്പ അലമാര കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന പണവും പണ്ടങ്ങളും രേഖകളുമടങ്ങിയ ലോക്കർ കവർച്ച ചെയ്യുകയായിരുന്നു. അർഫാസിനെതിരെ കർണാടകയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കവർച്ചക്കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നിരവധി ക്ഷേത്രങ്ങളില്‍ നിന്നു ലക്ഷങ്ങള്‍ അടിച്ചുമാറ്റിയ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറെ സസ്‌പെന്റ് ചെയ്തു; നടപടി കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ

You cannot copy content of this page