പഴയങ്ങാടി: പൊലീസ് സ്റ്റേഷന് സമീപത്തായി പ്രവര്‍ത്തിക്കുന്ന എരിപുരം പോസ്റ്റോഫീസില്‍ മോഷണ ശ്രമം. പിറക് വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാര കുത്തിതുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അലമാരയില്‍ കലക്ഷന്‍ തുകയും മറ്റുമായി ഒന്നേകാല്‍ ലക്ഷം രൂപ സൂക്ഷിച്ചിരുന്നു. മോഷണശ്രമം പാഴായതോടെ കലിപൂണ്ട കള്ളന്‍ അകത്തെ സാധനസാമഗ്രികള്‍ വാരിവലിച്ചിട്ടു. പിന്നീട് അകത്ത് ഇരുന്ന് മദ്യപിച്ച ശേഷമാണ് സ്ഥലം വിട്ടത്. മദ്യ കുപ്പി മുറിയില്‍ ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തു. ബുധനാഴ്ച രാവിലെ പോസ്റ്റോഫീസ് തുറന്നപ്പോഴാണ് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടത്. പിറകുവശത്തെ വാതില്‍ കുത്തിതുറന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാര്‍ പഴയങ്ങാടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി. പൊലീസ് പരിസരത്തെ നിരീക്ഷണ ക്യാമറകള്‍ പരി ശോധിച്ചതില്‍ നിന്നും മോഷ്ടാവിന്റെ ദൃശ്യം കണ്ടെത്തി.