കാസര്‍കോട്: പഞ്ചായത്ത് ഫണ്ടില്‍ നിന്നു 12 ലക്ഷത്തോളം രൂപ പഞ്ചായത്തു പ്രസിഡണ്ടും സെക്രട്ടറിയുമറിയാതെ ഒരു ജീവനക്കാരന്‍ അടിച്ചുമാറ്റിയെന്നു പറയുന്നതു വിശ്വസിക്കാന്‍ പ്രയാസമാണെന്നു എസ്.ഡി.പി.ഐ പഞ്ചായത്തു കമ്മിറ്റി പ്രസിഡണ്ട് നാസര്‍ ബംബ്രാണ ചൂണ്ടിക്കാട്ടി. തട്ടിപ്പിനെക്കുറിച്ചു ഗൗരവമായ അന്വേഷണം വിജിലന്‍സ് നടത്തണം. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അറിയിപ്പില്‍ അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ തുക പ്രസിഡണ്ടും സെക്രട്ടറിയുമറിയാതെ ഒരു അക്കൗണ്ടന്റ് ഒറ്റക്കു തിരിമറി നടത്തിയെന്നു പറഞ്ഞതു ദുരൂഹത ഉളവാക്കുന്നുണ്ട്. അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ 10 തവണയായി നടന്ന സാമ്പത്തിക ക്രമക്കേട് അറിഞ്ഞില്ലെന്നു പറയുന്നതു വലിയ വീഴ്ചയാണ്. അക്കൗണ്ടന്റല്ലാതെ മറ്റാരെങ്കിലും തട്ടിപ്പില്‍ ഭാഗമായിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം-എസ്.ഡി.പി.ഐ യോഗം ആവശ്യപ്പെട്ടു.