മംഗളൂരു: മലയോര മേഖലയില്‍ കനത്ത മഴപെയ്യുന്നതിനെ തുടര്‍ന്ന് നേത്രാവതി പുഴയിലെ ജലനിരപ്പുയര്‍ന്നു.
ബണ്ടുവാള്‍ അജിലമൊഗരുവിലെ പ്രധാന റോഡുള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. പുഴയിലെ വെള്ളം റോഡിലേക്ക് കയറിയിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ മിക്ക വിദ്യാര്‍ത്ഥികളും ഓട്ടോറിക്ഷകളിലും വാനുകളിലുമാണ് സ്‌കൂളിലേക്ക് പോകുന്നത്. ബാല്‍ത്തില, പെര്‍നെ തുടങ്ങിയ നദീതീരത്തെ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലേക്ക് നടന്നാണ് പോവുന്നത്. ജലനിരപ്പ് 8.5 മീറ്ററില്‍ എത്തിയാല്‍ വെള്ളപ്പൊക്കമുണ്ടാകും. പുഴയിലെ ജലനിരപ്പ് ചൊവ്വാഴ്ച രാവിലെ 7.9 മീറ്ററിലെത്തിയിട്ടുണ്ട്.







