കോയമ്പത്തൂര്‍: ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറെ കുത്തിക്കൊന്നു. എറണാകുളം, നെടുമ്പാശ്ശേരി മേക്കാട് സ്വദേശി ഏലിയാസ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9മണിയോടെ തമിഴ്‌നാട്, കൃഷ്ണഗിരിയിലാണ് കൊലപാതകം നടന്നത്. പണം തട്ടിയെടുക്കാനാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക സംശയം. ഒരാഴ്ച മുമ്പാണ് ഏലിയാസ് വീട്ടുപകരണങ്ങളുമായി ബംഗ്‌ളൂരുവിലേക്ക് പോയത്. മടക്കയാത്രക്കിടയിലാണ് കൊലപാതകം നടന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൃഷ്ണഗിരിയിലെ ആശുപത്രിയിലേക്ക് മാറ്റി.
