ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗി മരിച്ചു

ആലപ്പുഴ: രോഗിയുമായി പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ചു; രോഗി മരിച്ചു. എസ്.എല്‍ പുരം കളത്തില്‍ ഉദയന്‍ (64)ആണ് മരിച്ചത്. പരിക്കേറ്റ രതീഷ്, ശ്രീക്കുട്ടന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചേര്‍ത്തലയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സും ആലപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. ദേശീയപാതയിലെ ചേര്‍ത്തല എസ്.എന്‍ കോളേജിനു മുന്നിലാണ് അപകടം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page