മൊഗ്രാല്‍പുത്തൂരില്‍ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്; നിരവധി കേസുകളില്‍ പ്രതിയായ കളിത്തോക്ക് ലത്തീഫ് അറസ്റ്റില്‍

 

കാസര്‍കോട്: യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ സംഘത്തലവനെ പൊലീസ് അറസ്റ്റു ചെയ്തു. മംഗല്‍പ്പാടി, അടുക്ക, വീരനഗറിലെ അബ്ദുല്‍ ലത്തീഫ് എന്ന കളിത്തോക്ക് ലത്തീഫി(27)നെയാണ് കുമ്പള പൊലീസിന്റെ സഹായത്തോടെ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. ജൂണ്‍ 11ന് ആണ് കേസിനാസ്പദമായ സംഭവം. മൊഗ്രാല്‍ പുത്തൂരിലെ ഹനീഫയെ തട്ടിക്കൊണ്ടു പോയി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ലത്തീഫിനെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു.
ലത്തീഫിനെതിരെ കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലും കേസുള്ളതായി പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page