പ്രേമം അതിരു കടന്നപ്പോള്‍ എന്തൊക്കെ സഹിച്ചു; എന്നിട്ടും കുടുങ്ങി

അതിരുവിട്ട പ്രണയത്തിന് യുവതി ഒരുപാടു ത്യാഗം ചെയ്തു. ഒടുവില്‍ പൊലീസ് പിടിയില്‍ കുടുങ്ങുകയും ചെയ്തു.
യു പി സ്വദേശിനിയും താനയില്‍ താമസക്കാരിയും വിവാഹിതയും രണ്ടു പെണ്‍മക്കളുടെ മാതാവുമായ സനംഖാന്‍ എന്ന 23 കാരിക്കാണ് പ്രണയ സാഫല്യത്തിനു വേണ്ടി ജീവിതം പാഴാക്കേണ്ടിവന്നത്.
സാമൂഹ്യ മാധ്യമത്തിന്റെ ആരാധികയായ സനംഖാന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പാകിസ്ഥാന്‍കാരനായ യുവാവുമായി പരിചയപ്പെട്ടത്. അതു പിന്നീടു സൗഹൃദത്തിലൂടെ പ്രണയമായി വളര്‍ന്നു.
പ്രണയം സഫലമാവുന്നതിനു യുവതി ആദ്യം ത്യജിച്ചത് ഭര്‍ത്താവിനെയായിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടു മക്കളെയും കൂട്ടി യുവതി പാക്കിസ്ഥാനിലേക്കു പോവുകയും ഇന്‍സ്റ്റഗ്രാം കാമുകനെ കല്യാണം കഴിക്കുകയും ചെയ്തു. ഒരു മാസത്തെ വിസയില്‍ പാകിസ്ഥാനിലേക്കു പോയ യുവതി ആറുമാസം കൂടി അവിടെ കൂടാന്‍ ആഗ്രഹിച്ചു. അതിന് ഇന്ത്യന്‍ അധികൃതരുടെ അനുമതി തേടുകയും ചെയ്തു. എന്നാല്‍ അധികൃതര്‍ യുവതിയുടെ അപേക്ഷ നിരസിച്ചു. മാത്രമല്ല, യുവതി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സുകളുടെ നിരീക്ഷണത്തിലുമായി. പാക്കിസ്ഥാന്‍കാരനായ കാമുകന്റടുത്തേക്കു പോകുന്നതിനു യുവതി തിരിച്ചറിയല്‍ കാര്‍ഡായ ആധാര്‍ വ്യാജമായി ഉണ്ടാക്കുകയായിരുന്നു. ഇതിനു പുറമെ ഒരു പാന്‍ കാര്‍ഡും വ്യാജമായിത്തന്നെ യുവതി ഉണ്ടാക്കിയതായി അധികൃത കേന്ദ്രങ്ങള്‍ കണ്ടുപിടിച്ചു. പാന്‍കാര്‍ഡ് നികുതി സംബന്ധിച്ച വിവരങ്ങള്‍ക്കും തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കും ആധികാരികമായി ഉപയോഗിക്കാവുന്ന രേഖയാണ്. ഇതിനു പുറമെ വ്യാജ പാസ്‌പോര്‍ട്ടുണ്ടാക്കുന്നതിനു വ്യാജ ജനന സര്‍ട്ടിഫിക്കറ്റുമുണ്ടാക്കിയിരുന്നു. അങ്ങനെ വ്യാജ പേരില്‍ വ്യാജ പാസ്‌പോര്‍ട്ടുമുണ്ടാക്കി. ആള് ആകെ മാറി. വ്യാജ പാസ്‌പോര്‍ട്ടിനു പൊലീസ് വേരിഫിക്കേഷനും വിജയകരമായി പൂര്‍ത്തിയാക്കിച്ച യുവതി ആ പാസ്‌പോര്‍ട്ടുപയോഗിച്ചു കഴിഞ്ഞ ഒക്ടോബറില്‍ പാക്കിസ്ഥാനിലേക്കു കന്നിയാത്രയും നടത്തി. രണ്ടുമാസത്തോളം പാക്കിസ്ഥാനില്‍ താമസിച്ച ശേഷമാണ് നാട്ടിലേക്കു തിരിച്ചു വന്നത്. കഴിഞ്ഞ നവംബറില്‍ മാതാവിനു അസുഖം നേരിട്ടതിനെത്തുടര്‍ന്നു നാട്ടിലെത്തിയ ശേഷമാണ് യുവതിയുടെ വ്യാജ രേഖകള്‍ സംബന്ധിച്ച അന്വേഷണം പൊലീസ് ഗൗരവത്തിലാക്കിയത്. വ്യാജ രേഖയുണ്ടാക്കാന്‍ യുവതിക്കു സഹായിയായിരുന്ന വ്യാപാരിക്കെതിരെയും പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഹരിതകര്‍മ്മസേനയിലും തട്ടിപ്പ്: 40000 രൂപ യൂസര്‍ഫീസ് ബാങ്കിലടച്ചപ്പോള്‍ 4000രൂപ; പഞ്ചായത്ത് ഓഫീസിനു നല്‍കിയ ബാങ്ക് രസീത് കൗണ്ടര്‍ ഫോയിലില്‍ 40,000 രൂപയെന്ന് തിരുത്ത്: മഹിളാ അസോസിയേഷന്‍ വില്ലേജ് പ്രസിഡന്റുള്‍പ്പെടെ രണ്ടുപേരെ ജോലിയില്‍ നിന്നു മാറ്റി നിറുത്തി; ഓഡിറ്റിംഗ് തകൃതിയില്‍
മഞ്ചേശ്വരം, കടമ്പാറില്‍ യുവ അധ്യാപികയും ഭര്‍ത്താവും ജീവനൊടുക്കിയത് എന്തിന്? ; അധ്യാപികയെ സ്‌കൂട്ടറില്‍ എത്തി മര്‍ദ്ദിച്ച സ്ത്രീകള്‍ ആര്?, സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്, ദുരൂഹതയേറുന്നു

You cannot copy content of this page