മംഗ്ളൂരു: ബന്ധുവീട്ടില്‍ വിരുന്നിനു വന്ന പതിനേഴുകാരന് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു മരിച്ചു. പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. സൂരത്കല്ല്, ജോക്കട്ടെമൂലയില് ഉണ്ടായ ദുരന്തത്തില്‍ മുല്‍ക്കി, കൊല്ലോട്, ലിംഗപ്പയ്യ ക്കാടുവിലെ ശൈലേഷ് (17)ആണ് മരിച്ചത്. സഞ്ജീവ (55), സുരേഷ് (20), സവിത (19), സച്ചിന് (ഒരു വയസ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബന്ധുവായ സഞ്ജീവയുടെ വീട്ടിലേക്ക് വിരുന്നിനു എത്തിയതായിരുന്നു ശൈലേഷ്. വ്യാഴാഴ്ച പുലര്‍ച്ചെയോടെ സമീപത്തെ മതില് ഇടിഞ്ഞു വീടിനു മുകളില്‍ വീണാണ് അപകടം. മണ്ണിനും ഓടിനും കഴുക്കോലുകള്‍ക്ക് അടിയിലും കുടുങ്ങിയവരെ ഫയര്‍ഫോഴ്സാണ് പുറത്തെടുത്തത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
