കണ്ണൂർ: ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. ഏമ്പേറ്റിലെ കെ പി മല്ലികയാണ് (48) ചികിത്സ യിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ചപ്പാരപ്പടവ് ഹയർസെക്കന്ററി സ്കൂളിലെ അധ്യാപികയായിരുന്നു. തളിപ്പറമ്പ് നോർത്ത് ഉപജില്ല പ്രവൃത്തി പരിചയ ക്ലബ്ബ് സെക്രട്ടറിയായിരുന്നു. മേളകളും ശിൽപ്പശാലകളും ഒരുക്കുന്നതിനും നയിക്കുന്നതിലും ആസൂത്രണ മികവുണ്ടായിരുന്നു. ഗണിതശാസ്ത്രമേളകളിൽ മികച്ച സംഘാടക കൂടിയായിരുന്നു. ചപ്പാരപ്പടവിലെ റിട്ട. അധ്യാപകൻ ടി വി മണിയുടെയും ജാനകിയുടെയും മകളാണ്. ഭർത്താവ്: ബാബു (ഏമ്പേറ്റ്). മക്കൾ: അനഘ, യദുകൃഷ്ണ. മരുമകൻ: സനന്ദ്കുമാർ (കൂവേരി). സഹോദരങ്ങൾ: രേണുക, രൂപക (കടമ്പേരി). സംസ്കാരം ചൊവ്വാഴ്ച 11.30ന് ഏമ്പേറ്റ് സമു ദായ ശ്മശാനത്തിൽ. രാവിലെ ഒമ്പതുമുതൽ 10വരെ ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനുവയ്ക്കും.