കാസര്‍കോട്: കഴുത്തിലിട്ടിരുന്ന ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുമ്പള പെര്‍വഡ് പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന ഇസ്മായിലിന്റെ ഭാര്യ നഫീസ(58)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. രാത്രി ഭക്ഷണത്തിനുള്ള അരി അരക്കുമ്പോള്‍ കഴുത്തിലുണ്ടായിരുന്ന ഷാള്‍ യന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു. സംഭവം കണ്ട ഭര്‍ത്താവ് ഉടന്‍ ഗ്രൈന്‍ഡറിന്റെ സ്വച്ച് ഓഫ് ചെയ്ത് ബഹളം വച്ചു. അയല്‍വാസികള്‍ ഉടന്‍ കുമ്പളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നഫീസയ്ക്ക് മക്കളില്ല. അണങ്കൂര്‍ സ്വദേശിനിയാണ്. സഹോദരങ്ങള്‍: ആയിഷ, ബീഫാത്തിമ, ഉമ്മാലി ഉമ്മ, മഹമൂദ്, യൂസഫ്, അബ്ദുല്‍ ഖാദര്‍