കാസര്‍കോട്: സ്‌കൂട്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. കോട്ടിക്കുളം കണ്ണംകുളം മലാം കുന്ന് സ്വദേശി കെ.മുഹമ്മദിന്റെ മകന്‍ കെ.അബ്ദുള്‍ റഹ്‌മാന്‍ (60) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30 മണിയോടെ ആറാട്ടുകടവിലാണ് അപകടം. കോട്ടിക്കുളം ആറാട്ട് കടവ് ഭാഗത്ത് നിന്നും വരികയായിരുന്ന സ്‌കൂട്ടി അബ്ദുള്‍ റഹ്‌മാന്‍ സഞ്ചരിച്ച സ്‌കൂട്ടിയില്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ അബ്ദുല്‍ റഹ്‌മാനെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മുന്‍ പ്രവാസിയാണ്.