കണ്ണൂർ∙ മട്ടന്നൂർ നെല്ലൂന്നിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു. ഉരുവച്ചാലിലെ നവാസ് (44), മകൻ യാസിൻ (10) എന്നിവരാണ് മരിച്ചത്. നവാസിന്റെ ഭാര്യ അസീറ, മക്കളായ റിഷാൻ, ഫാത്തിമ എന്നിവരെ ഗുരുതര നിലയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവാസും യാസിനും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പഴശിയിൽ ഉള്ള വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് രാത്രി 12 മണിക്ക് നെല്ലുന്നിയിൽ വച്ച് അപകടം സംഭവിച്ചത്. എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.