മലപ്പുറം: വിദേശമദ്യ ബോട്ടിലില്‍ അഴുകിയ പ്രാണിയെ കണ്ടെത്തിയ സംഭവത്തില്‍ പോണ്ടിച്ചേരി ആസ്ഥാനമായ വിന്‍ ബ്രോസ് ആന്‍ഡ് കമ്പനിക്കും കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷനുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. എടപ്പാള്‍ കണ്ടനകത്തെ ബീവറേജസ് കോര്‍പ്പറേഷന്റെ കടയില്‍ നിന്നാണ് മലപ്പുറം സ്വദേശി 1,100 രൂപയുടെ മദ്യം വാങ്ങിയത്. കുറച്ചു കഴിച്ചപ്പോഴാണ് പുല്‍ച്ചാടിയെ കുപ്പിയില്‍ കണ്ടത്. 950 രൂപ വിലയുള്ള മദ്യത്തിന് 160 രൂപ അധികം ഈടാക്കിയെന്നും പരാതിയില്‍ പറയുന്നു. 2017 ന് തയ്യാറാക്കിയ കുപ്പിക്കകത്ത് ഒരു പ്രാണി ഇത്രയും കാലം അഴുകാതെ കിടക്കുന്നു എന്ന ആരോപണം ശരിയല്ലെന്നും വ്യാജ പരാതിയാണെന്നും എതിര്‍ കക്ഷികള്‍ ആരോപിച്ചു. കമ്പനിയുടെ ഉത്പന്നം കരാര്‍ പ്രകാരം 360 ദിവസമാണ് ബീവറേജസ് കോര്‍പ്പറേഷന് സൂക്ഷിക്കാനാവുക എന്നിരിക്കെ കൂടുതല്‍ വര്‍ഷം കൈവശം വെച്ചത് അംഗീകരിക്കാനാവില്ലെന്ന് എക്‌സൈസ് വിഭാഗം കണ്ടെത്തി. അധികമായി വാങ്ങിയ 160 രൂപ ബീവറേജസ് കോര്‍പറേഷനും രണ്ടുലക്ഷം കമ്പനിയും 50,000 രൂപ ബീവറേജസ് കോര്‍പറേഷനും
കോടതി ചെലവിനായി 25,000 രൂപയും പരാതിക്കാരന് നല്‍കാന്‍ കമ്മീഷന്‍ ഉത്തരവായി