കാസര്‍കോട്: എക്‌സൈസ് സംഘം കയ്യാറിലും കട്ടത്തടുക്കയിലും നടത്തിയ റെയ്ഡില്‍ 144 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. ഒരാള്‍ അറസ്റ്റില്‍. കാറും പിടികൂടി. മഞ്ചേശ്വരം, കുളൂര്‍, ചര്‍ളയിലെ എസ്. ചന്ദ്രശേഖര (28)യാണ് കട്ടത്തടുക്കയില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇയാള്‍ ഓടിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 129.6 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടിയതെന്നു അധികൃതര്‍ പറഞ്ഞു. ഡെപ്യൂട്ടി എക്്‌സൈസ് കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള എക്‌സൈസ് സ്‌ട്രൈക്കിംഗ് ഫോഴ്‌സും കെമു പാര്‍ട്ടിയും ചേര്‍ന്നാണ് കാര്‍ തടഞ്ഞ് മദ്യവേട്ട നടത്തിയത്. കാസര്‍കോട് എക്്‌സൈസ് ഐ.ബി അസി. ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് കുമ്പള എക്‌സൈസ് മംഗല്‍പ്പാടി, കയ്യാറില്‍ നടത്തിയ പരിശോധനയില്‍ 15.3 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. ഉടമസ്ഥനില്ലാത്ത നിലയിലായിരുന്നു മദ്യം. അസി. എക്്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. അനീഷ് കുമാര്‍, സി.ഇ.ഒമാരായ വി. പ്രസന്നകുമാര്‍, ടി.കെ രഞ്ജിത്, പ്രവീണ്‍ എന്നിവരാണ് മദ്യം പിടികൂടിയത്.
