കാസര്‍കോട്: ഷിറിയ പുലിമുട്ട് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ആരിക്കാടി കടവത്ത്-കോയിപ്പാടി കടപ്പുറം-പെര്‍വാഡ് കൊപ്പളം പരമ്പരാഗത മല്‍സ്യത്തൊഴിലാളി വികസന സമിതി യോഗം ആവശ്യപ്പെട്ടു. കുമ്പള പഞ്ചായത്തിലെ മുഴുവന്‍ കടലോരമേഖലകളിലും കടല്‍ഭിത്തികെട്ടി സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഷിറിയ പുലിമുട്ടിന് 24.30 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചെങ്കിലും പദ്ധതി നിര്‍വഹണം തടസപ്പെട്ടിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ ഷിറിയ-കോയിപ്പാടി പുലിമുട്ട് വികസന സമിതി രൂപീകരിച്ചു. ഭാരവാഹികളായി, കെവി വിനോദന്‍(ചെയര്‍മാന്‍), മുഹമ്മദ് കുഞ്ഞി പള്ളിക്കുഞ്ഞി(വൈസ് ചെയര്‍മാന്‍), കെഎം മുഹമ്മദ് കുഞ്ഞി(കണ്‍വീനര്‍), എറമുഞ്ഞി, അബ്ദുല്‍ഖാദര്‍ എസ്(ജോയിന്‍ കണ്‍വീനര്‍മാര്‍), മൊയ്തീന്‍ കുഞ്ഞി(ട്രഷറര്‍), ഹസൈനാര്‍ കോളനി, കെഎസ് മനോജ്, ബഷീര്‍, ഹമീദ്, മുഹമ്മദ് കുഞ്ഞി, ഹനീഫ, മോഹനന്‍, സത്താര്‍, മെയ്ഞ്ഞബ, വിപി രാമകൃഷ്ണന്‍ എന്നിവരാണ് എക്‌സികുട്ടിവ് അംഗങ്ങള്‍.