കാസര്‍കോട്: ഭര്‍ത്താവിനു പിന്നാലെ ഭാര്യയും മരിച്ചു. ബേഡകം, ബീംബുങ്കാല്‍ ശ്രീകാളികാ ഭഗവതി ക്ഷേത്രസ്ഥാനികനായിരുന്ന ചെറിയമ്പുഅച്ചന്‍ (91) വെള്ളിയാഴ്ചയാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലായിരുന്നു മരണം. ചെറിയമ്പു ചികിത്സയിലായിരുന്ന ആശുപത്രിയിലാണ് ഭാര്യയായ അമ്മാളു അമ്മയും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ശനിയാഴ്ച രാവിലെയാണ് അമ്മാളു അമ്മ മരണപ്പെട്ടത്.
മക്കള്‍: തമ്പായി, ചന്ദ്രാവതി, ബാലകൃഷ്ണന്‍ (അപ്രൈസര്‍, പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക്), ഓമന, മരുമക്കള്‍: പരേതനായ ബാലന്‍, പരേതനായ ഗംഗാധരന്‍, കമലാക്ഷന്‍, സുജാത. സഹോദരങ്ങള്‍: ഗോവിന്ദന്‍, രാമന്‍, സുധാകരന്‍, ഗോപാലന്‍, കാര്‍ത്യായനി.