കാസര്‍കോട്: കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഗൃഹനാഥന് സ്‌കൂട്ടര്‍ ഇടിച്ച് ഗുരുതരം. ആരിക്കാടിയിലെ മോണപ്പ(55)യ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ബംബ്രാണ കക്കളത്താണ് അപകടം ഉണ്ടായത്.
