മാനന്തവാടി: വയനാട് എടവക പഞ്ചായത്ത് ഓഫിസിലെ വനിതാ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം മൈനാകപ്പള്ളി സ്വദേശി പുത്തൻപുരയിൽ എ. ശ്രീലത(46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് എടവക പന്നിച്ചാലിൽ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുളിക അമിതമായി കഴിച്ചതിനെത്തുടർന്ന് അബോധാവസ്ഥയിലായ ശ്രീലതയെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു.