കാസര്‍കോട്: ഭാര്യ മരിച്ചതിന്റെ മുപ്പത്തിയേഴാം നാള്‍ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു. കൂഡ്ലു, കാളിയങ്ങാട്, ജഗദംബ ക്ഷേത്രത്തിനു സമീപത്തെ വിശ്വനാഥ (79)യാണ് ബുധനാഴ്ച രാത്രി മരണപ്പെട്ടത്. വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിശ്വനാഥയുടെ ഭാര്യ അങ്കാര ജൂണ്‍ പത്തിനാണ് മരണപ്പെട്ടത്.
മക്കള്‍: കൃഷ്ണന്‍, നാരായണന്‍, ഐത്തപ്പ, ശേഖരന്‍, മരുമക്കള്‍: മീനാക്ഷി, സുമിത്ര. സഹോദരങ്ങള്‍: യശോദ, പരേതരായ അങ്കാര, ചോമു.