കാസര്‍കോട്: മക്കളെ കാറില്‍ മദ്രസയില്‍ എത്തിച്ച് മടങ്ങുന്നതിനിടയില്‍ ടാക്‌സി ഡ്രൈവര്‍ക്ക് ഹൃദയാഘാതം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെര്‍ള, ഉക്കിനടുക്കയില്‍ താമസക്കാരനും പെര്‍ള ടൗണിലെ ടാക്‌സി ഡ്രൈവറുമായ അന്‍വര്‍ (52)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മക്കളെ തന്റെ കാറില്‍ പെര്‍ള ടൗണിലെ മദ്രസയില്‍ എത്തിച്ചു മടങ്ങുകയായിരുന്നു അന്‍വര്‍. ഇതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്.
അന്‍വറിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. ഭാര്യ: ആയിഷ. മക്കള്‍: അസൈനാര്‍, അഫീഫ, ലബീബ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: സെദീര്‍, റഷീദ്, ഷെരീഫ്, ഹസീന, സീനത്ത്, നെജുമുന്നീസ, സുബൈദ