ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി. ഗോണ്ടയില്‍ വെച്ച് ദിബ്രുഗഢ് എക്‌സ്പ്രസിന്റെ (15904) 15 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ നാലു പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. 25ലധികം പേര്‍ക്ക് പരിക്കേറ്റു. ഛണ്ഡീഗഢില്‍ നിന്നും ദിബ്രുഗഢിലേക്ക് പോവുകയായിരുന്ന ട്രെയിൻ ആണ് അപകടത്തിൽപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ജിലാഹി റെയില്‍വേസ്റ്റേഷനും ഗോസായ് ദിഹ്വയ്ക്കും ഇടയിലാണ് അപകടം. നിരവധി പേർ ഇപ്പോഴും കോച്ചുകളിൽ കുടുങ്ങിക്കിടക്കുന്നതാണ് വിവരം. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. ഗോണ്ട-മങ്കപൂർ സെക്ഷനിലാണ് അപകടം നടന്നത്. അപകടത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.