മകള്‍ക്ക് പനിയുടെ ചികില്‍സ തേടി താലൂക്ക് ആശുപത്രിയിലെത്തി; സ്ത്രീകളുടെ വാര്‍ഡില്‍ നിന്ന് പാമ്പ് കടിയേറ്റ മാതാവ് ജില്ലാശുപത്രിയില്‍

 

മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ മാതാവിനെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ഈ ദുരനുഭവം. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് പാമ്പ് കടിയേറ്റത്. ബുധനാഴ്ച രാവിലെ മകളുമായി ഗായത്രി ആശുപത്രിയിലെത്തിയതായിരുന്നു. 11 മണിയോടെ ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡില്‍ നിന്ന് പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഗായത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഗായത്രിയുടെ മകള്‍ക്ക് പനിയായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു. അതിനിടെ രാവിലെ യൂറിന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെ തറയില്‍ യൂറിന്‍ വീണു. അത് തുടക്കാന്‍ ചൂലെടുക്കാന്‍ പോയ സമയത്താണ് ഗായത്രിയുടെ കയ്യില്‍ പാമ്പ് കടിച്ചത്. അവിടെ പെരുച്ചാഴിയും എലിയും ഉള്‍പ്പെടെ ഉണ്ടെന്നും വൃത്തിഹീനമായ അവസ്ഥയാണെന്നും വാര്‍ഡ് മെംബര്‍ പരാതിപ്പെട്ടു. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്നും ഗായത്രിയുടെ ബന്ധു പറഞ്ഞു. ഗായത്രിയുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ടെന്നും ബന്ധു വ്യക്തമാക്കി.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page