കാസര്‍കോട്: കുപ്രസിദ്ധ വാഹന മോഷ്ടാവ് കാഞ്ഞങ്ങാട്ട് പൊലീസ് പിടിയില്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുള്ള തെക്കില്‍, മങ്ങാടന്‍ ഹൗസിലെ മുഹമ്മദ് നവാസ് (26)ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.
നവാസിനെതിരെ ബേക്കല്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനുകളില്‍ വാഹനമോഷണ കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.