മലപ്പുറം: മലമ്പനി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കെ മലപ്പുറത്ത് എച്ച്1എന്‍1 പനി ബാധിച്ച് സ്ത്രീ മരിച്ചു. പൊന്നാനി സ്വദേശിനിയായ സൈഫുന്നീസ (47)യാണ് മരിച്ചത്. കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പ് ജില്ലയിലെ വഴിക്കടവില്‍ ഒരാള്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു.
ശരീരവേദന, തൊണ്ടവേദന, ചുമ, പനി, വയറിളക്കം, ഛര്‍ദ്ദി, വിറയല്‍, കടുത്തക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങള്‍.
വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണിത്. തുടക്കത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ പ്രശ്നം ഗുരുതരമാകാതെ ശ്രദ്ധിക്കാന്‍ കഴിയും. ഇന്‍ഫ്‌ലുവെന്‍സ എന്ന ഗ്രൂപ്പില്‍പെട്ട വൈറസാണ് ഈ രോഗത്തിന് കാരണം. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടുവരുന്നത്.