കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ ഉണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റ ബദിയഡുക്ക, ബേള, പെരിയടുക്കത്തെ പി.എസ് മനുവിന്റെ നില അതീവ ഗുരുതരം. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററിലേക്ക് മാറ്റി.
അബ്കാരി കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്നു പി.എസ് മനു. ഇയാളെ അതേ സെല്ലില്‍ പാര്‍പ്പിച്ചിരുന്ന പോക്‌സോ കേസില്‍ പ്രതിയായ ശരണ്‍ എന്നയാളാണ് ആക്രമിച്ചത്. നിസാര കാര്യത്തിന്റെ പേരില്‍ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. മനുവിനെ അക്രമിച്ചതിന് ജയില്‍ സൂപ്രണ്ട് വിനീത് പി. പിള്ളയുടെ പരാതിയില്‍ മൈലാട്ടി, പൂവാഞ്ഞലിലെ കെ.കെ നിലയത്തില്‍ ശരണിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് വധശ്രമത്തിനു കേസെടുത്തു.
