രാമന്തളിയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഫോര്‍ച്യൂണ്‍ കാര്‍ കത്തി നശിച്ചു

 

പയ്യന്നൂര്‍: രാമന്തളി കുന്നരു കാരന്താട്ടില്‍ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. കാരന്താട്ട്പഴയ കള്ളുഷാപ്പിന് സമീപത്തെ പി.വി.ദിജിന്റെ ഫോര്‍ച്യൂണ്‍ കാറാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെ കത്തി നശിച്ചത്. അമ്മാവന്‍ അശോകന്റെ ഉടമസ്ഥതയിലുള്ള പൂട്ടിയിട്ട വീട്ടുപറമ്പിലാണ് ദിജിന്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നത്. പിലാത്തറയില്‍ ജിംനേഷ്യം നടത്തിവരികയാണ് ദിജിന്‍. വീട്ടിലേക്ക് കാര്‍ പോകാത്തതിനാല്‍ അമ്മാവന്റെ വീടിന് മുന്നിലെ റോഡരികിലാണ് ഇയാള്‍ കാര്‍ നിര്‍ത്തിയിടാറുള്ളത്. പുലര്‍ച്ചെകാര്‍ കത്തുന്നത് അയല്‍വാസികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പയ്യന്നൂര്‍ ഫയര്‍‌സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി തീ അണക്കുമ്പോഴെക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാന്‍ സാധ്യതയില്ലായെന്നാണ് പ്രാഥമിക നിഗമനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS