കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ യുവാവ് കാര്‍ ഇടിച്ച് മരിച്ചു. കൊവ്വല്‍പ്പള്ളിയിലെ അസീസ് -ആസ്യ ദമ്പതികളുടെ മകന്‍ മാമു എന്ന സാജിദ് (ഷാജി 43)ആണ് കാറിടിച്ച് മരിച്ചത്. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. കൊവ്വല്‍പ്പള്ളി ടൗണില്‍ സംസ്ഥാനപാത മുറിച്ചു കടക്കുന്നതിനിടയില്‍ നീലേശ്വരത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ മമ്മുവിനെ ഇടിക്കുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം നടക്കും. കൊവ്വല്‍പ്പള്ളിയിലെ നിത്യസാന്നിധ്യമായിരുന്നു മരണപ്പെട്ട ഷാജി. ഹൊസ്ദുര്‍ഗ് പൊലീസ് അപകടത്തിന് കേസെടുത്തു. സഹോദരന്‍: ഷംസുദ്ദീന്‍
ടൗണിലെ