മംഗ്ളൂരു: മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെട്ട കുപ്രസിദ്ധ കവര്‍ച്ചാ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരത്തെ മുഹമ്മദ് സിയാബ് (30), ബജ്പെ സ്വദേശികളായ മുഹമ്മദ് അര്‍ഫാസ് (19), സഫ്വാന്‍ (20), മുഹമ്മദ് ജംഷീര്‍ (27) എന്നിവരെയാണ് കോണാജെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തില്‍പ്പെട്ട അഷ്റഫ് അലിയെ നേരത്തെ കുമ്പള പൊലീസ് മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. വാഹനപരിശോധന നടത്തുന്നതിനിടയിലാണ് സംഘത്തെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം, വിലപിടിപ്പുള്ള വാച്ചുകള്‍ ഉള്‍പ്പെടെ 12,50,000 രൂപയുടെ കവര്‍ച്ചാ മുതലുകളും കവര്‍ച്ചക്ക് ഉപയോഗിക്കുന്ന ആയുധങ്ങളും കണ്ടെത്തിയത്.
അഷ്റഫലിയാണ് സംഘത്തിന് സഞ്ചരിക്കാന്‍ കാറുകളെത്തിച്ചു നല്‍കിയിരുന്നതെന്നു പൊലീസ് പറഞ്ഞു. മഞ്ചേശ്വരം സ്വദേശിയായ മുഹമ്മദ് സിയാബിനെതിരെ ഉള്ളാള്‍, കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, മയക്കുമരുന്ന് വില്‍പ്പന, മോഷണം തുടങ്ങിയ കേസുകള്‍ ഉള്ളതായി പൊലീസ് വ്യക്തമാക്കി. സംഘം ദക്ഷിണ കന്നഡ, ഉഡുപ്പി, ഹാസന്‍, കാസര്‍കോട് ജില്ലകളില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി കൂട്ടിച്ചേര്‍ത്തു.