40 ദിവസത്തിനിടെ ആറുതവണ പാമ്പിന്റെ കടിയേറ്റു, വീട് മാറി താമസിച്ചിട്ടും രക്ഷയില്ല, ഏഴാം തവണയും കടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ!

ഏഴു തവണ പാമ്പുകടിയേറ്റിട്ടും മരണത്തെ അതിജീവിച്ച ഒരു യുവാവിന്റെ വാർത്തയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
24-കാരന് 40 ദിവസത്തിനിടെ ഏഴുതവണ പാമ്പിന്റെ കടിയേറ്റു. ഉത്തർപ്രദേശ് സ്വദേശിയായ വികാസ് ദുബെയാണ് കഴിഞ്ഞ ദിവസം ബന്ധുവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായത്.
കഴിഞ്ഞ ആറ് തവണയും അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെട്ടതെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. വീടിന്റെ പ്രശ്നമാണെന്ന് കരുതി സ്ഥലം മാറി മറ്റൊരു വീട്ടിൽ താമസിച്ചു വരികയായിരുന്നു. അവിടെവച്ചാണ് ഏഴാം തവണയും കടിയേറ്റത്. ജൂണ്‍ രണ്ടിനും ജൂലൈ ആറിനുമിടയില്‍ ആറ് തവണയാണ് പാമ്പ് കടിയേറ്റത്.കിടക്കയിൽ നിന്ന് എണീക്കുന്നതിനിടയിലാണ് വികാസിനെ പാമ്പ് കടിച്ചത്. ജൂൺ രണ്ടിനാണ് ആദ്യ കടിയേറ്റത്. തുടർന്ന് ഇയാളെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തു. ആവർത്തിച്ചുള്ള സംഭവത്തില്‍ വളരെ ആശങ്കയിലാണ് യുവാവും കുടുംബവും.തുടർച്ചയായി പാമ്പ് കടിയേറ്റതോടെ താമസസ്ഥലത്തെ പ്രശ്നമായിരിക്കും എന്ന് കരുതിയാണ് വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചത്. എന്നാൽ അവിടെ വച്ചും കടിയേറ്റതോടെ കുടുംബം ആശങ്കയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page