കാസര്‍കോട്: ദേശീയപാതയിലെ മൊഗ്രാല്‍ സര്‍വ്വീസ് റോഡില്‍ പിക്കപ്പ് വാന്‍ തകരാറിലായതിനെത്തുടര്‍ന്നു അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ആംബുലന്‍സുകളും മറ്റു വാഹനങ്ങളും കാല്‍നട യാത്രയും ത
സ്സപ്പെട്ട് യാത്രക്കാര്‍ വലഞ്ഞു.
ഒടുവില്‍ കരാറുകാര്‍ മണ്ണുമാന്തി യന്ത്രവുമായെത്തി പിക്കപ്പ് വാന്‍ സര്‍വ്വീസ് റോഡില്‍ നിന്നു മാറ്റിയതിനെത്തുടര്‍ന്നു അരമണിക്കൂറിനു ശേഷം ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
ഒരു വാഹനത്തിനു കഷ്ടിച്ചു പോകാവുന്ന തരത്തിലാണ് നിലവില്‍ പലഭാഗത്തും സര്‍വ്വീസ് റോഡുള്ളത്. ഈ റോഡ് വണ്‍വേയാണെങ്കിലും സമര്‍ത്ഥന്മാരായ വാഹനഉടമകള്‍ ഇരു ഭാഗത്തേക്കും ഒരേ സമയം വാഹനങ്ങള്‍ ഓടിക്കുന്നതു പതിവായിക്കൊണ്ടിരിക്കുകയാണ്. ഇതും ഗതാഗതതടസ്സത്തിനും വാഹനാപകടങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.
വണ്‍വേയിലെ ഇരുഭാഗങ്ങളിലേക്കുമുള്ള യാത്ര പതിവായി കഴിഞ്ഞാല്‍ അതു എളുപ്പത്തില്‍ മാറ്റിയെടുക്കാനാവില്ലെന്നറിയാമായിട്ടും അധികൃതര്‍ നിസ്സംഗത പുലര്‍ത്തുകയാണ്. ദേശീയ പാത തുറക്കുന്നതോടൊപ്പം ഇതു സര്‍വ്വീസ് റോഡിലെ ഗതാഗത പ്രശ്‌നം വഷളാക്കുമെന്നും ആശങ്കയുണ്ട്. ഇതു സംബന്ധിച്ച പരാതികള്‍ക്കു എല്ലാം മോളില്‍ നിന്നു തീരുമാനിക്കുമെന്നും അതനുസരിച്ചാണ് പ്രവൃത്തിയെന്നുമാണ് മറുപടിയെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.