കാസര്‍കോട്: നാനോ കാറില്‍ കടത്തുകയായിരുന്ന 7.800 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ഷിറിയ, ഒളയത്തെ റൗഫി(27)നെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ അടുക്കം, ബൈതലയില്‍ പട്രോളിംഗ് നടത്തുകയായിരുന്നു എസ്.ഐ.യും സംഘവും. ഇതിനിടയില്‍ എത്തിയ നാനോ കാര്‍ തടഞ്ഞു നിര്‍ത്തിയപ്പോള്‍ കാര്‍ ഓടിച്ചിരുന്ന റൗഫ് പരിഭ്രമിക്കുന്നതു കണ്ട് സംശയം തോന്നി കാറിനകത്തു വിശദമായി പരിശോധിച്ചപ്പോള്‍ പിന്‍സീറ്റിനടിയില്‍ ഒളിപ്പിച്ചു വച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നു പൊലീസ് പറഞ്ഞു.
പത്തു ദിവസം മുമ്പാണ് കെ. ശ്രീജേഷ് കുമ്പള പൊലീസ് സ്റ്റേഷനില്‍ എസ്.ഐ.യായി ചാര്‍ജ്ജെടുത്തത്. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനു, ഗിരീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ സുബിന്‍, അജീഷ് എന്നിവരും ഉണ്ടായിരുന്നു.
