കാസര്‍കോട്: പാണത്തൂര്‍, കല്ലപ്പള്ളിയിലെ വെല്‍ഡിംഗ് തൊഴിലാളി കല്ലപ്പള്ളി വിളിയാര്‍ വീട്ടില്‍ ദീക്ഷിത് (26) കുഴഞ്ഞുവീണു മരിച്ചു. വ്യാഴാഴ്ച വൈകിട്ട് പുത്തൂരിലെ ജോലി സ്ഥലത്താണ് കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സോമയ്യഗൗഡ-കലാവതി ദമ്പതികളുടെ മകനാണ്. സഹോദരന്‍: മോക്ഷിത്ത്.