കാസര്‍കോട്: ഉദുമ സ്വദേശി ഫുജൈറയില്‍ അന്തരിച്ചു. പള്ളം തെക്കേക്കര സ്വദേശി സന്തോഷ് (36) ആണ് മരിച്ചത്. പാലക്കുന്നിലെ കരിയന്‍-മാധവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശശി, ചന്ദ്രന്‍, ബേബി, ശാരദ, ഉമ, സുജാത. മൃതദേഹം നാട്ടിലെത്തിക്കാന്‍ കേരള പ്രവാസി സംഘവും ഫുജൈറ കൈരളിയും ഇടപെടല്‍ നടത്തുന്നു.