മംഗളൂരു: തയ്യല്‍ക്കടയിലെത്തിയ ആറു വയസ്സുകാരിയെ രഹസ്യം കാണിച്ചു തരാമെന്ന് പറഞ്ഞ് അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചതായി പരാതി. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ടൈലര്‍ക്കെതിരെ പൊലീസ് പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തു. ബ്രഹ്‌മാവര, കുട്ട്ലുവിലെ ധര്‍മ്മരാജി(48)നെയാണ് ബണ്ട്വാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. തയ്യല്‍ക്കടയിലെത്തിയ ആറുവയസ്സുള്ള പെണ്‍കുട്ടിക്കാണ് ഉപദ്രവം നേരിടേണ്ടി വന്നത്. ഒരു രഹസ്യം കാണിച്ചു തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ കടയുടെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയാണ് ശല്യം ചെയ്തത്. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.
