തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. ചട്ടം 300 പ്രകാരം നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി. വിവിധ ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശിക ആയിട്ടുണ്ട്. 1600 രൂപയുടെ അഞ്ചു ഗഡുക്കളാണ് കൊടുക്കാനുള്ളത്. ഇവ സമയബന്ധിതമായി കൊടുത്തു തീര്‍ക്കും. കാരുണ്യ പദ്ധതിയുടെ കുടിശ്ശിക ഈ സാമ്പത്തിക വര്‍ഷം കൊടുത്തു തീര്‍ക്കും. പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും രണ്ട് ഗഡു ഡി.എ.ടി.എ അനുവദിക്കും. കാസര്‍കോട്, ഇടുക്കി പാക്കേജുകള്‍ക്ക് മതിയായ പരിഗണന നല്‍കും. ഓരോ ജില്ലയ്ക്കും 75 കോടി രൂപ വീതം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും. കാസര്‍കോട്ടെ 1031 ദുരിത ബാധിതര്‍ക്ക് കാസര്‍കോട് വികസന പാക്കേജ് വഴി സഹായം നല്‍കും-മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം സംസ്ഥാനം കടുത്ത സാമ്പത്തിക പരാധീനതയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹതപ്പെട്ട വിഹിതം പോലും അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.