കൊങ്കണ്‍ പാതയിലെ തുരങ്കത്തില്‍ വെള്ളക്കെട്ട്; കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു; ട്രെയിനുകള്‍ ഇതാണ്

മംഗളൂരു: റെയില്‍വേ തുരങ്കത്തിലെ വെള്ളക്കെട്ടിനെത്തുടര്‍ന്ന് കൊങ്കണ്‍ പാതയിലൂടെയുള്ള എല്ലാ ട്രെയിനുകളും വഴിതിരിച്ചുവിടുന്നുവെന്ന് കൊങ്കണ്‍ റെയില്‍വേ അറിയിക്കുന്നു.
ഗോവയിലെ കാര്‍വാറിന് സമീപം പെര്‍ണം തുരങ്കത്തിലാണ് വെള്ളം കയറിയത്. കേരളത്തിലേക്കുള്ള
19577 തിരുനെല്‍വേലി- ജാംനഗര്‍ എക്‌സ്പ്രസ്, 16336 നാഗര്‍കോവില്‍ -ഗാന്ധിധാം എക്‌സ്പ്രസ്, 12283 എറണാകുളത്ത്-ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ്, 22655 എറണാകുളത്ത്- ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ്, 16346 തിലക് സെന്‍ട്രല്‍ എക്‌സ്പ്രസ് -തിരുവനന്തപുരം,
16346 തിരുവനന്തപുരം സെന്‍ട്രല്‍ – ലോകമാന്യ തിലക് (ടി) എക്സ്പ്രസ് എന്നിവയാണ് വഴിതിരിച്ചുവിടുന്നത്. 10104 മണ്ഡോവി എക്സ്പ്രസ് (മര്‍ഗോവയില്‍നിന്ന് മുംബൈ), 50108 മര്‍ഗോവയില്‍നിന്ന് സാവന്ത്വാഡി പാസഞ്ചര്‍ ട്രെയിന്‍, 22120 മര്‍ഗോവില്‍നിന്ന് മുംബൈ തേജസ് എക്സ്പ്രസ്, 12052 മര്‍ഗോവില്‍നിന്ന് മുംബൈ ജനശതാബ്ദി എക്സ്പ്രസ്, 10106 സാവന്ത്വാഡി-ദിവ എക്സ്പ്രസ് എന്നിവ റദ്ദാക്കിയ ട്രെയിനുകളില്‍ ഉള്‍പ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page